Latest NewsUAENewsInternationalGulf

പ്രതിദിന എണ്ണ ഉത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎഇ

അബുദാബി: പ്രതിദിന എണ്ണ ഉത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎഇ. 2025ഓടെ എണ്ണ ഉത്പാദനം 50 ലക്ഷം ബാരലാക്കി ഉയർത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്. 2030 ൽ പ്രതീക്ഷിച്ചിരുന്ന ഉത്പാദന വർധന 5 വർഷം മുൻപുതന്നെ കൈവരിക്കാനാകുമെന്ന് ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് വ്യക്തമാക്കി. കൂടുതൽ എണ്ണ, പ്രകൃതിവാതകം തുടങ്ങിയവ വിപണിയിൽ എത്തിക്കാനാണ് അഡ്‌നോക്കിന്റെ ശ്രമം.

Read Also: പെൻഷൻ വിതരണത്തിന് ഇടനിലക്കാരെ ഒഴിവാക്കുന്നു, സ്പർശിന്റെ സേവന കേന്ദ്രങ്ങളാകാൻ ഈ ബാങ്കുകൾ

യുഎഇ എണ്ണപ്പാടങ്ങളിൽ പങ്കാളികളായ രാജ്യാന്തര കമ്പനികളോട് ഉൽപാദനം 10 ശതമാനമോ അതിൽ കൂടുതലോ ഉയർത്തണമെന്ന് അഡ്‌നോക് വ്യക്തമാക്കി. 2025ൽ ഈ ലക്ഷ്യം സാക്ഷാൽകരിച്ചാൽ 2030ഓടെ പ്രതിദിനം 60 ലക്ഷം ബാരലാക്കി ഉയർത്താനും അഡ്‌നോക് ലക്ഷ്യമിടുന്നു.

സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞാൽ ഒപെക്കിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമാണ് യുഎഇ. നിലവിൽ പ്രതിദിനം 40 ലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കാൻ ശേഷിയുണ്ടെങ്കിലും നിയന്ത്രണങ്ങളെ തുടർന്ന് ഓഗസ്റ്റിൽ ഉൽപാദിപ്പിച്ചത് 34 ലക്ഷം ബാരലാണ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ പരീക്ഷണം: അടുത്ത മാസം മുതൽ നിലവിൽ വരുമെന്ന് ബിസിസിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button