News

തോട്ടം വെട്ടിതെളിക്കുന്നതിനിടെ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം : ഒരാൾക്ക് പരിക്ക്

പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ കൊട്ടന്‍കുഞ്ഞി എന്ന കൃഷ്ണനാണ് (45) കൈക്ക് ഗുരുതര പരിക്കേറ്റത്

കാഞ്ഞങ്ങാട്: കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാള്‍ക്ക് പരിക്കേറ്റു. പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ കൊട്ടന്‍കുഞ്ഞി എന്ന കൃഷ്ണനാണ് (45) കൈക്ക് ഗുരുതര പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പരപ്പ ടൗണിനടുത്ത് കുറുഞ്ചിറ തോട്ടത്തില്‍ നാലുപേര്‍ ചേര്‍ന്ന് കാട് വെട്ടിത്തെളിക്കുന്നതിനിടെ കാട്ടുപന്നിക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : സ്ത്രീകളുടെ മുഖത്തെ രോമവളർച്ച തടയാൻ

അതേസമയം, മ​ണ്ണാ​ർ​ക്കാ​ട് അ​മ്പ​ല പാ​റ​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രു​ക്കേറ്റു. അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി സി​ദ്ദി​ഖി​നും മ​ക​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ആനയുടെ ആക്രമണത്തിൽ സി​ദ്ദി​ഖി​ന് വാ​രി​യെ​ല്ലി​ന് പ​രു​ക്കേ​റ്റു.

രാ​ത്രി കൃ​ഷി​യി​ട​ത്തി​ൽ കാ​വ​ലി​ന് പോ​യ​താ​ണ് ഇ​രു​വ​രും. പരിക്കേറ്റ ഇ​രു​വ​രേ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​രി​യെ​ല്ലി​ന് പ​രി​ക്കേ​റ്റ സി​ദ്ദി​ഖി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

വ​ന്യ മൃ​ഗങ്ങളുടെ ശ​ല്യം ഇവിടെ രൂക്ഷമാണ്. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ പാ​ട്ട കൊ​ട്ടി​യും ചെ​ണ്ട​കൊ​ട്ടി​യും ഓ​ടി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​വ​ർ കാ​വ​ൽ​പ്പു​ര​യി​ലേ​ക്ക് പോ​യ​ത്. എ​ന്നാ​ൽ, രാ​ത്രി​യോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​വ​രു​ടെ കാ​വ​ൽ​മാ​ട​ത്തി​ന് അ​ടു​ത്തെ​ത്തി​യ കാ​ട്ടാ​ന ഇ​രു​വ​രേ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button