Latest NewsNewsIndia

ഭർത്താവ് വിദേശത്ത്, നാലുമാസം ഗർഭിണി, 20 വയസുള്ള ആൺമക്കളെ ഉപേക്ഷിച്ച് 25കാരൻ്റെ കൂടെ ഒളിച്ചോടി 40കാരി

തിരുച്ചി: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട 25 കാരനുമായി ഒളിച്ചോടി വീട്ടമ്മ. തഞ്ചാവൂർ ആണ് സംഭവം. ഒറത്തനാടിന് സമീപം കവരപ്പാട്ട് സ്വദേശിനിയായ ലളിത ഫേസ്‌ബുക്ക് വഴിയാണ് 25 കാരനായ യുവാവിനെ പരിചയപ്പെടുന്നത്. ലളിതയ്ക്ക് 40 വയസുണ്ട്. പരിചയം പ്രണയമായി മാറി. പരസ്പരം കാണാനും ബന്ധപ്പെടാനും തുടങ്ങി. ഒടുവിൽ ലളിത ഗർഭിണിയായതോടെ ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു.

ഭർത്താവ് വിദേശത്താണ്. 22 ഉം 19 ഉം വയസുമുള്ള രണ്ട് ആൺമക്കളുമായി ഒറത്തനാട്ട് വാടക വീട്ടിലായിരുന്നു ലളിതയുടെ താമസം. വ്യാഴാഴ്ച രാത്രി ആഭരണങ്ങളും പണവുമായി ലളിത വീടുവിട്ടിറങ്ങി. അമ്മയെ കാണാനില്ലെന്ന് കാണിച്ച് മക്കൾ പോലീസിൽ പരാതി നൽകി. അമ്മയ്ക്ക് 25 കാരനായ കാമുകനുണ്ടെന്നും, ഇരുവരും ഒളിച്ചോടിയതാണെന്നും കണ്ടെത്തിയതോടെയാണ് മൂത്ത മകൻ വ്യാഴാഴ്ച രാത്രിയാണ് അമ്മ ലളിതയെ കണ്ടെത്താൻ ഒറത്തനാട് പോലീസിൽ പരാതി നൽകിയത്.

ഇതിനിടെ ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അവൾ തന്നെ അറിയിച്ചിരുന്നതായി സിംഗപ്പൂരിലുള്ള ഭർത്താവ് മകനെ ഫോണിൽ വിളിച്ചറിയിച്ചു. കാമുകനുമായുള്ള വിവാഹത്തിന്റെ ഫോട്ടോയും കാമുകനൊപ്പം ജീവിക്കാൻ തീരുമാനിച്ചതായി വ്യക്തമാക്കുന്ന ശബ്ദരേഖയും ലളിത സിംഗപ്പൂരിലുള്ള ഭർത്താവിന് അയച്ചിരുന്നു. കേസെടുത്ത പൊലീസ് ലളിതയ്ക്കും കാമുകനുവേണ്ടി തിരച്ചിൽ നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments


Back to top button