KeralaLatest NewsNews

എഡിജിപി മനോജ് എബ്രഹാമിന്റെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്ക്

ഹരിപ്പാട്: എഡിജിപി മനോജ് എബ്രഹാമിന്റെ വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ് ഭവനത്തിൽ സന്തോഷ് എന്നയാൾക്കാണ് പരിക്കേറ്റത്. ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുയായിരുന്നു എഡിജിപി മനോജ് എബ്രഹാം. യാത്രാമദ്ധ്യേ ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി ജംഗ്ഷന് വടക്കുവശം വെച്ചാണ് അപകടം സംഭവിച്ചത്.

Read Also: ലോക അൽഷിമേഴ്‌സ് ദിനം 2022: ചരിത്രം, പ്രാധാന്യം, തീം, രോഗത്തിന്റെ സൂചനകൾ എന്നിവ മനസിലാക്കാം

കിഴക്കുഭാഗത്ത് റോഡിൽ നിന്നും ബൈക്കിലെത്തിയ സന്തോഷ് ദേശീയ പാത മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ സന്തോഷിനെ എഡിജിപിയുടെ വാഹനത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചു. ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിലാണ് പരിക്കേറ്റയാളെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഇയാളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read Also: അധ്യാപകനെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button