KeralaLatest NewsNews

ഭാരത് ജോഡോ യാത്ര നടത്താനുള്ള അനുമതി സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാൻ ഹർജിക്കാരനോട്‌ ഹൈക്കോടതി

കൊച്ചി: ഭാരത് ജോഡോ യാത്ര നടത്താനുള്ള അനുമതി സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാൻ ഹർജിക്കാരനോട്‌ ഹൈക്കോടതി. അനുമതി വ്യവസ്ഥകളടക്കമുള്ള  വിവരങ്ങൾ സമർപ്പിക്കണമെന്നും പോലീസ് നൽകിയ അനുമതി ലംഘിച്ചോ എന്നതടക്കമുള്ള വിവരം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

യാത്രയുടെ പേരിൽ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷകനും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ വിജയൻ ആണ് ഹർജി നൽകിയത്.

ഹർജി പരി​ഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button