ThiruvananthapuramKeralaNattuvarthaLatest NewsNews

എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് ക്ലാസിൽ കുഴഞ്ഞുവീണ് ദാരുണാന്ത്യം

ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടിൽ ജസീറയുടെയും പരേതനായ നവാസിന്റെയും ഏക മകൻ മുഹമ്മദ് നിജാസ് (23) ആണ് മരിച്ചത്

കഴക്കൂട്ടം: എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥിയും മലയാളിയുമായ തിരുവനന്തപുരം സ്വദേശി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. പോണ്ടിച്ചേരി ജിപ്മറിലെ അവസാന വർഷ വിദ്യാർത്ഥി ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടിൽ ജസീറയുടെയും പരേതനായ നവാസിന്റെയും ഏക മകൻ മുഹമ്മദ് നിജാസ് (23) ആണ് മരിച്ചത്.

പോണ്ടിച്ചേരി മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് മുഹമ്മദ് നിജാസ് കുഴഞ്ഞ് വീണത്. രാവിലെ 8 മണിക്ക് ക്ലാസ് ആരംഭിച്ചിരുന്നു. രണ്ടാമത്തെ പീരിഡിന്റെ തുടക്കത്തിലാണ് നിജാസിന് അസ്വസ്ഥത അനുഭവപ്പെടുകയും ക്ലാസിൽ കുഴഞ്ഞുവീഴുകയും ചെയ്തത്. സഹപാഠികളും അധ്യാപകരും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Read Also : മതിൽ ചാടിയെത്തിയ അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു

അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെയാണ് മരണം. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും നിജാസ് ഉന്നത വിജയം നേടിയിരുന്നു. നിജാസിന്റെ പിതാവ് നവാസ് 20 വർഷം മുമ്പ് എറണാകുളത്ത് വാഹനാപകടത്തിലാണ് മരണപ്പെട്ടത്. അതിനുശേഷം മാതാവ് ജസീറയുടെ സംരക്ഷണത്തിലായിരുന്നു നിജാസ്. വിവരമറിഞ്ഞ് ബന്ധുക്കൾ കോളജിൽ എത്തിയിട്ടുണ്ട്.

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 8-ന് ചെമ്പഴന്തി മുസ്‍ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button