KeralaLatest NewsNews

എ.കെ.ജി സെന്റര്‍ ആക്രമണം, പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്തും: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണ കേസിലെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കള്ളപ്രചാരകര്‍ക്കുള്ള മറുപടിയാണ് ക്രൈംബ്രാഞ്ച് നടപടിയെന്നും ആക്രമണം ഒരാള്‍ ഒറ്റയ്ക്ക് ചെയ്തതല്ല, പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്തുമെന്നും എം.വി ഗോവിന്ദന്‍ സംഭവത്തില്‍ പ്രതികരിച്ചു.

‘എ.കെ.ജി സെന്റര്‍ ആക്രമണം നടന്നപ്പോള്‍ സി.പി.ഐ.എം തന്നെ ചെയ്യിച്ചതാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. കൊലപാതകം നടന്നാലും സി.പി.ഐ.എം ചെയ്തതാണെന്നാണ് ആരോപിക്കുന്നത്. ഇത് ശീലമായ രീതിയാണ്. തീരുമാനിച്ച് പറയുന്നത് പോലെയാണ്.

ആക്രമണം ആസൂത്രണം ചെയ്തവരിലേക്ക് എത്താതിരിക്കാന്‍ അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതൊരാള്‍ ഒറ്റയ്ക്ക് ചെയ്ത സംഭവമല്ല. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്തും. എല്ലാ തരത്തിലുള്ള കള്ളപ്രചാരകര്‍ക്കുമുള്ള മറുപടിയാണിത്’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button