KozhikodeKeralaNattuvarthaLatest NewsNews

തെരുവ് നായ്ക്കൾ ബൈക്കിനു കുറുകെ ചാടി : രണ്ടുപേർക്ക് പരിക്ക്

മുയിപ്പോത്ത് സ്വദേശി ചങ്ങരോത്ത്കണ്ടി വിജേഷ്, ബൈക്കിൽ കൂടെ യാത്ര ചെയ്തിരുന്ന തോടന്നൂർ സ്വദേശി ബിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്

തിരുവള്ളൂർ: തെരുവ് നായ്ക്കൾ ബൈക്കിനു കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. മുയിപ്പോത്ത് സ്വദേശി ചങ്ങരോത്ത്കണ്ടി വിജേഷ്, ബൈക്കിൽ കൂടെ യാത്ര ചെയ്തിരുന്ന തോടന്നൂർ സ്വദേശി ബിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച വടകര-പേരാമ്പ്ര റോഡിൽ ചെക്കോട്ടി ബസാറിൽ ആണ് സംഭവം. വിജേഷിന്റെ പരിക്ക് ഗുരുതരമാണ്. ഇടതുകാൽ ഒടിയുകയും തലക്കും കൈക്കും പരിക്കേൽക്കുകയും ചെയ്തു. ഇവർ ബൈക്കിൽ വരുമ്പോൾ ഒരു കൂട്ടം നായ്ക്കൾ കുറുകെ ചാടുകയായിരുന്നു.

Read Also : വിഴിഞ്ഞം തുറമുഖ വിഷയം: അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ചുവീണാണ് ഇവർക്ക് പരിക്കേറ്റത്. വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജേഷിനെ ശസ്ത്രക്രിയക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button