KeralaLatest NewsNews

പാലക്കാട് ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം: സ്വർണ്ണാഭരണങ്ങളും പണവും കവർന്നു

പാലക്കാട്: വടക്കഞ്ചേരി ചുവട്ടുപാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം. സ്വർണ്ണാഭരണങ്ങളും പണവും മെബൈൽ ഫോണും കവർന്നു. ചുവട്ടുപാടം പുതിയേടത്ത് വീട്ടിൽ സാം പി ജോണിനെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. ആറ അംഗ സംഘമാണ് മോഷണം നടത്തിയത്.

സാം പി ജോണിന്റെ ഭാര്യ ജോളിയെ കത്തി കാണിച്ച് ഭീഷണിപെടുത്തിയാണ് പണവും സ്വർണ്ണാഭരണങ്ങളും മോഷ്ട്ടാകൾ കൊണ്ടുപോയത്. പരുക്കേറ്റ സാം പി ജോണിനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button