KeralaLatest NewsNews

സെക്‌സില്‍ താല്‍പര്യമില്ലാത്ത വരനെ ആവശ്യമുണ്ട്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന: വിവാഹ പരസ്യം വൈറലാകുന്നു

44 വയസുള്ള ഒരു യുവതിക്ക് വേണ്ടി മലയാളത്തിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്

കൊച്ചി: സമൂഹ മാദ്ധ്യമങ്ങളുടെ വരവോടെ വ്യത്യസ്തമായ ചില പരസ്യങ്ങള്‍ പെട്ടെന്ന് വൈറലാകാറുണ്ട്. വ്യത്യസ്തമായ ചില വിവാഹ പരസ്യങ്ങള്‍ എന്നും സമൂഹ മാദ്ധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആണ്. വധു വരന്മാരുടെ സങ്കല്‍പ്പങ്ങളും ആവശ്യങ്ങളുമൊക്കെയാണ് ഇത്തരം പരസ്യങ്ങള്‍ വൈറലാകുന്നതിലെ പ്രധാന കാരണം.

Read Also: ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തും: തീരുമാനവുമായി കുവൈത്ത്

ദിവസങ്ങള്‍ക്ക് മുമ്പ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരെ വരനായി ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒരു പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരസ്യം വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു പരസ്യമാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

44 വയസുള്ള ഒരു യുവതിക്ക് വേണ്ടി മലയാളത്തിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരസ്യത്തില്‍ വധുവിന്റെ കുടുംബം പറഞ്ഞിരിക്കുന്ന ഏറ്റവും വലിയ ഡിമാന്‍ഡ് എന്താണെന്ന് വച്ചാല്‍ ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത ആളാവാണം വരന്‍ എന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു കാരണം പരസ്യത്തില്‍ നല്‍കിയതെന്നും പറയുന്നുണ്ട്.

യുവതിയുടെ ആദ്യ വിവാഹമാണ്. ആത്മീയതയില്‍ താല്‍പര്യമുള്ള ആളാണെന്നും ബിഎസ്‌സി വരെ പഠിച്ചിട്ടുണ്ടെന്നും പറയുന്നു. ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് വേണ്ടത്. വിളിക്കുന്നതിനായി ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ കൊടുത്തിട്ടുണ്ട്.

ഏത് സ്ഥലമാണെന്നോ, മറ്റ് വ്യവസ്ഥകളോ ഒന്നും തന്നെ പരസ്യത്തില്‍ കൊടുത്തിട്ടില്ല. ചിലര്‍ സാമ്പത്തികം മാത്രം എടുത്തു പറയുമ്പോള്‍ അത്തരം കണ്ടീഷനുകള്‍ ഒന്നും തന്നെ യുവതി പറയുന്നില്ല. ഇത് ഏത് പത്രത്തില്‍ വന്ന പരസ്യമാണെന്നോ എപ്പോള്‍ വന്നതാണോ എന്ന കാര്യവും വ്യക്തമല്ല. എന്താലായും ഈ പരസ്യം ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്.

shortlink

Related Articles

Post Your Comments


Back to top button