Latest NewsNewsInternationalKuwaitGulf

ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തും: തീരുമാനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തുമെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. സ്ഥാപനങ്ങൾ സ്വന്തം സ്‌പോൺസർഷിപ്പിലുള്ള ജീവനക്കാരെ നിയമിക്കണമെന്ന് കുവൈത്ത് കർശന നിർദേശം നൽകി. ഭക്ഷ്യസ്ഥാപനങ്ങൾക്ക് പുതിയ നിയമാവലിയും പുറത്തിറക്കിയിട്ടുണ്ട്.

Read Also: ‘അടുത്ത വീട്ടിലെ ആൾക്കാർ പോലും ശത്രുക്കളായി, ഇത്രയും പണം കിട്ടേണ്ടിയിരുന്നില്ല’: അനൂപിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ കുവൈത്ത് അറിയിച്ചിരുന്നു. ഹോം ഡെലിവറി ജീവനക്കാർക്ക് ഫുഡ് അതോറിറ്റിയിൽ നിന്ന് ലഭിക്കുന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തും. ഹോം ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ സ്ഥാപനത്തിന്റെ പേര് വ്യക്തമാക്കിയിരിക്കണം. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നിർദ്ദേശങ്ങൾ പ്രകാരമാണ് ഇത്തരം പ്രത്യേക സ്റ്റിക്കർ പതിപ്പിക്കേണ്ടത്.

ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാരുടെ വിസ, അവർ തൊഴിലെടുക്കുന്ന സ്ഥപനത്തിന്റേത് തന്നെയായിരിക്കണം. ഇത്തരം ജീവനക്കാർ പ്രത്യേക യൂണിഫോം ധരിക്കണം. ഈ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന സാധനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഫ്ലിപ്കാർട്ട്, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button