KeralaLatest NewsNews

കരിപ്പൂരിൽ ക്യാപ്സ്യൂളുകളായി ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂരിൽ ക്യാപ്സ്യൂളുകളായി ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. ഒരു കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്.

സ്പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരൻ മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത്. മിശ്രിത രൂപത്തിലുള്ള 4 സ്വർണ്ണ ക്യാപ്സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്ത് ഇറങ്ങിയ ശേഷമാണ് പോലീസ് പിടികൂടിയത്. കരിപ്പൂരിൽ തുടർച്ചയായി പോലീസ് പിടിക്കുന്ന അറുപതാമത്തെ കേസാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button