Latest NewsNewsInternationalGulfQatar

വാണിജ്യ ആവശ്യങ്ങൾക്ക് ദേശീയ ചിഹ്നം ഉപയോഗിച്ചാൽ നടപടി: മുന്നറിയിപ്പുമായി ഖത്തർ

ദോഹ: രാജ്യത്തിന്റെ ദേശീയ ചിഹ്നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് ഖത്തർ. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗം, വിൽപന, പ്രചാരണം എന്നിവ പാടില്ലെന്നാണ് നിർദ്ദേശം. വാണിജ്യ മേഖലയിലെ വ്യാപാരികളും സ്റ്റോർ മാനേജർമാരുമെല്ലാം ഉത്തരവ് പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതുസംബന്ധിച്ച പരിശോധനാ ക്യാംപെയ്ൻ സമഗ്രമാക്കും. നിയമ ലംഘർകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Read Also: ബോംബ് ഉപയോഗിച്ച റിപ്പോർട്ട് ഡൽഹിക്ക്, ഹർത്താൽ തിരിച്ചടിയാകും: പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്ന് ആവശ്യം

കഴിഞ്ഞയാഴ്ച്ചയാണ് ഖത്തർ രാജ്യത്തിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയത്. വെള്ള നിറത്തിലുള്ള പശ്ചാത്തലത്തിൽ മെറൂൺ നിറത്തിലുള്ള ലോഗോയിൽ സ്ഥാപക ഭരണാധികാരിയുടെ വാൾ, ഈന്തപ്പന, കടൽ, പരമ്പരാഗത പായ്ക്കപ്പൽ എന്നിവയാണുള്ളത്. 46 വർഷങ്ങൾക്ക് ശേഷമാണ് 2022 സെപ്റ്റംബർ 15ന് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയത്.

ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ താനിയാണ് ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത്. ഖത്തർ നാഷണൽ മ്യൂസിയത്തിൽ വെച്ചാണ് ചടങ്ങ് നടന്നത്. ഖത്തറിൽ ചരിത്രപരമായി പ്രാധാന്യമുള്ള അടയാളങ്ങളായ ‘സ്ഥാപകന്റെ ഉടവാൾ’, ഈന്തപ്പന, സമുദ്രം, മരം കൊണ്ട് നിർമ്മിച്ച ജാൽബൂത് എന്ന പരമ്പരാഗത യാനം എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ ചിഹ്നം രൂപകൽപ്പന ചെയ്തത്.

ഖത്തറിന്റെ സംസ്‌കാരം, ഭൂതകാലം, വർത്തമാനകാലം, ഭാവി എന്നിവയുടെ സമന്വയമാണ് പുതിയ ചിഹ്നം. പരമ്പരാഗത മൂല്യങ്ങളെയും, സാംസ്‌കാരിക തനിമയെയും ചേർത്ത് പിടിച്ച് കൊണ്ട് ഭാവിയിലേക്ക് ദൃഷ്ടിയൂന്നുന്ന രീതിയിലാണ് ഈ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പോപ്പുലർ ഫ്രണ്ട് സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് മുഖ്യമന്ത്രി ചെയ്യുന്നത്: കെ.സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button