News

എം.ഡി.എം.എ വിൽപനയ്ക്കിടെ യുവാവ് പിടിയിൽ

പുറക്കാട്ടിരി അമ്പിലാറത്ത് ഷെഹസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: എം.ഡി.എം.എ വിൽപന നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ. പുറക്കാട്ടിരി അമ്പിലാറത്ത് ഷെഹസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപനക്കായി കൊണ്ടുവന്ന 2.5 ഗ്രാം മയക്കുമരുന്നും ഇയാളിൽനിന്ന് പിടിച്ചെടുത്തു.

ദാവൂദ് ഭായ് കപ്പാസി റോഡിൽ നിന്നാണ് അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും ചേർന്ന് ഇയാളെ പിടികൂടിയത്. മദ്യശാലകൾ അവധിയാകുന്ന ദിവസങ്ങളിൽ ലഹരി പകരാനാണ് മയക്കുമരുന്ന് എത്തിക്കുന്നത്. പുറക്കാട്ടിരിയിൽ ലഹരിമാഫിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിനിടയിലാണ് പ്രതി പൊലീസ് പിടിയിലായത്.

Read Also : കുട്ടികളിലെ അമിതവണ്ണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ കെ.ടി. ബിനിൽകുമാർ, സി.പി.ഒ ടി.പി. ശിഹാബുദ്ദീൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button