ThiruvananthapuramLatest NewsKeralaNattuvarthaNews

വില്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

വിഴിഞ്ഞം കോട്ടപ്പുറം ഫിഷ് ലാന്‍ഡിനു സമീപം വടയാര്‍പുരയിടത്തില്‍ പ്രകാശ് എന്ന ആന്റണി (29)യെയാണ് പൊലീസ് പിടികൂടിയത്

വിഴിഞ്ഞം: വില്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയില്‍. വിഴിഞ്ഞം കോട്ടപ്പുറം ഫിഷ് ലാന്‍ഡിനു സമീപം വടയാര്‍പുരയിടത്തില്‍ പ്രകാശ് എന്ന ആന്റണി (29)യെയാണ് പൊലീസ് പിടികൂടിയത്.

Read Also : രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഫിഷ് ലാന്‍ഡിനു സമീപം ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ 39 കുപ്പികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. ബിവറേജസില്‍ നിന്നു കുറഞ്ഞ വിലയ്ക്ക് വാങ്ങി 1 ലിറ്ററിന് 1500 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Read Also : അന്താരാഷ്ട്ര സീഡ് സ്പാർക്ക് പ്രോഗ്രാം: കേരളത്തിൽ നിന്നും മാറ്റുരയ്ക്കാൻ 10 സ്റ്റാർട്ടപ്പുകൾ

വിഴിഞ്ഞം എസ്.എച്ച്‌.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ കെ.എല്‍.സമ്പത്ത്, പ്രസാദ് എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button