Latest NewsNewsBusiness

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കായി സ്മാർട്ട് ഫെസിലിറ്റി അവതരിപ്പിച്ച് കോട്ടക്

സ്മാർട്ട് ഫെസിലിറ്റിയോട് അനുബന്ധിച്ച് സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാനും ഉൾക്കൊള്ളിച്ചിട്ടുണ്ട്

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി കോട്ടക്. മ്യൂച്വൽ ഫണ്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്കായി ഇത്തവണ സ്മാർട്ട് ഫെസിലിറ്റി സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഓപ്പൺ എൻഡ് ഇക്വിറ്റി സ്കീമുകൾക്കും ഇക്വിറ്റി ഇൻഡക്സ് ഫണ്ടുകൾക്കും ഹൈബ്രിഡ് ഫണ്ടുകൾക്കും പുതിയ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും.

സ്മാർട്ട് ഫെസിലിറ്റിയോട് അനുബന്ധിച്ച് സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാനും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിലൂടെ, നിക്ഷേപകർക്ക് ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കും. ഏറ്റവും കുറഞ്ഞതും കൂടിയതുമായ എസ്ഐപി തുക തിരഞ്ഞെടുക്കാനുള്ള സംവിധാനവും സ്മാർട്ട് ഫെസിലിറ്റിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Also Read: കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയിൽ സഹോദരൻ കുത്തിക്കൊന്നു

ദീർഘകാല നിക്ഷേപങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവർക്ക് സ്മാർട്ട് ഫെസിലിറ്റി മികച്ച ഓപ്ഷനാണ്. അതേസമയം, കോട്ടക് ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടിന്റെ നെറ്റ് ഇക്വിറ്റി അലോക്കേഷൻ അടിസ്ഥാനപ്പെടുത്തിയാണ് മൂല്യനിർണയം നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button