CinemaMollywoodLatest NewsKeralaNewsEntertainment

പുരുഷത്വത്തെ അപമാനിക്കുന്നതിനെതിരെ നിയമം ഇല്ലാത്ത ഒരു നാട്ടിൽ ജനിച്ചത് മാത്രമാണ് പരാതിക്കാരിക്ക് ഗുണമായത്:സംഗീത ലക്ഷ്മണ

മാധ്യമപ്രവർത്തകയെ തൊഴിലിടത്തിൽ വെച്ച് നടൻ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി അഡ്വ. സംഗീത ലക്ഷ്മണ. പുരുഷത്വത്തെ അപമാനിക്കുന്നതിനെതിരെ നിയമം ഇല്ലാത്ത ഒരു നാട്ടിൽ ജനിച്ചത് മാത്രമാണ് ആ പരാതിക്കാരിക്ക് ഗുണമായതെന്ന് സംഗീത പറയുന്നു. ഇത്തരം കേസുകളിൽ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും സംഗീത വ്യക്തമാക്കി.

സിനിമ പ്രൊമോഷൻ സംബന്ധിച്ചുള്ള അഭിമുഖത്തിനിടെയാണ് യുട്യൂബ് ചാനലനിന്റെ അവതാരികയെ താരം ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസെടുത്തു. അവതാരിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് വകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ നടനെ ചോദ്യം ചെയ്യുമെന്ന് മരട് പോലീസ് അറിയിച്ചു. സിനിമ അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരിക നൽകിയ പരാതിയിൽ പറയുന്നത്.

സംഗീത ലക്ഷ്മണയുടെ പോസ്റ്റ്:

സ്ത്രീത്വത്തെ അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തുന്ന്. ങേ? തടിമാടന്മാര് 4-5 എണ്ണങ്ങള് ചുറ്റും നിൽക്കുമ്പോൾ നടന്ന സംഭവത്തില് കേസ് കൊടുക്കാൻ സ്ത്രീസുരക്ഷാനിയമങ്ങളുടെ കൂട്ടുപിടിക്കുന്നത് എന്ത് ന്യായമാണത് ? നിയമം ദുരുപയോഗം ചെയ്യപ്പെടുക തന്നെയാണ് ഇത്തരം കേസുകളിൽ.

If anything, Sreenath Bhasi had only misplaced his composure and temperament for a while when dealing with that anchor’s idiotic questions, her coquetish mannerisms and gestures. പുരുഷത്വത്തെ അപമാനിക്കുന്നതിനെതിരെ നിയമം ഇല്ലാത്ത ഒരു നാട്ടിൽ ജനിച്ചത് മാത്രമാണ് ആ പരാതിക്കാരിക്ക് ഗുണമായത്. ആ പെങ്കൊച്ചിന്റെ അറപ്പുളക്കുന്ന തുള്ളിച്ച കാണാതിരിക്കാൻ വേണ്ടി അവൾടെ thumbnail കണ്ടാൽ മതി ഞാനാ ലിങ്ക് അറിയാതെ പോലും തുറക്കൂല്ല. 1-2 വട്ടം കണ്ടപ്പോ തന്നെ എനിക്ക് മതിയായതാണ്. അവൾടെ ചെകിട് നോക്കി രണ്ടെണ്ണം പൊട്ടിക്കാൻ എനിക്ക് പോലും തോന്നിയതാണ്!

On the contrary; Sreenath Bhasi, I love you! I have loved watching every film in which you had featured. And some of them had me watching your scenes again and again and again. Wish you good luck, Son. This phase will pass. Be well, be fine. Waiting to see your newer movies. More, more and more!!

shortlink

Related Articles

Post Your Comments

Related Articles


Back to top button