KozhikodeLatest NewsNattuvarthaNews

പുഴയിൽ സഹോദരനും കൂട്ടുകാരോടുമൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്‌സൺ കെ.ടി. സിന്ധിതയുടെയും പൊയിൽതാഴം ഷിനോദ് ചന്ദ്രയുടെയും (ലാലു) മകൻ ഹിരൺ ചന്ദ്ര (17) ആണ് മരിച്ചത്

കുന്ദമംഗലം: പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്‌സൺ കെ.ടി. സിന്ധിതയുടെയും പൊയിൽതാഴം ഷിനോദ് ചന്ദ്രയുടെയും (ലാലു) മകൻ ഹിരൺ ചന്ദ്ര (17) ആണ് മരിച്ചത്.

Read Also : പൈലറ്റുമാർക്ക് ശമ്പള രഹിത അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ നീക്കവുമായി സ്പൈസ് ജെറ്റ്

വെള്ളിയാഴ്ച ഉച്ചയോടെ പൊയിൽതാഴം കടവിന് മുകൾ വശത്തുള്ള ഇരുമ്പൻ കുറ്റിക്കൽ കടവിലാണ് സംഭവം. സഹോദരനും കൂട്ടുകാരോടുമൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ നീന്തുന്നതിനിടെ മുങ്ങിപ്പോയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. കുട്ടികൾ നാട്ടുകാരെ വിളിച്ചു കൂട്ടുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ: ഹിതുൽ ചന്ദ്ര. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് ഉച്ചക്ക് 12-ന് വീട്ടുവളപ്പിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button