Latest NewsKeralaNews

എ.കെ.ജി സെന്റർ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് ഇന്ന്‌ ചോദ്യം ചെയ്തേക്കും. ഇപ്പോള്‍ പിടിലായ ജിതിനുമായുളള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള ക്രൈം ബ്രാഞ്ച് നീക്കം.

ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും നിർണായക തെളിവുകള്‍ ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തിൽ സുഹൈൽ ഉള്‍പ്പെടെയുള്ളവർക്ക് നോട്ടീസ് നൽകാനാണ് തീരുമാമെന്നും ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.

എ.കെ.ജി സെന്റർ ആക്രമിച്ച സമയം ജിതിൻ ധരിച്ചിരുന്ന ഷൂസ് ക്രൈം ബ്രാഞ്ചിന് ലഭിച്ചുവെന്നാണ് വിവരം. മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ച കേസിലും സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button