KeralaLatest NewsNews

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ഇന്ന് കേരളത്തിലെത്തും.

രാവിലെ പത്തരയ്ക്ക് നദ്ദ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തും.

ബി.ജെ.പി പ്രവര്‍ത്തകര്‍ നദ്ദയെ വിമാനത്താവളത്തില്‍ സ്വീകരിക്കും. പതിനൊന്നു മണിക്ക് ചെങ്ങമനാട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം ‘മന്‍ കീ ബാത്ത്’ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന്, 62 ബൂത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കോട്ടയത്തും തിരുവനന്തപുരത്തും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button