KeralaLatest NewsNews

തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ട്രെയിനിന്റെ വേഗതയിൽ എത്താം: എൻഡ് ടു എൻഡ് സർവ്വീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ മോഡലിൽ കെഎസ്ആർടിസി ‘എൻഡ് ടു എൻഡ് ലോഫ്‌ളോർ എസി സർവ്വീസ് ആരംഭിക്കുന്നു. ഈ ബസിൽ കണ്ടക്ടർ ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് കണ്ടക്ടർ ഇല്ലാതെ സർവ്വീസ് നടത്തുന്നത്.

Read Also: പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ: പ്രതിഷേധം നേതാക്കളുടെ അറസ്റ്റിനിടെ

അവധി ദിവസങ്ങളിൽ ഒഴികെ രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 9.40ന് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 5.20ന് എറണാകുളത്ത് നിന്ന് തിരിച്ച് രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും. ഈ സർവ്വീസിനു വേണ്ടി പുഷ് ബാക്ക് സീറ്റുള്ള രണ്ട് ബസുകൾ അനുവദിച്ചിട്ടുണ്ട്.

ബസുകൾ യാത്രക്കാരെ കയറ്റുന്നതിനായി കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ഒരു മിനിറ്റ് വീതം നിർത്തും. മറ്റൊരു സ്ഥലത്തും സ്റ്റോപ്പുണ്ടാവില്ല. ഓൺലൈൻ വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അര മണിക്കൂർ മുൻപ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവുമുണ്ട്.

Read Also: ബിജെപിയെ ഇല്ലാതാക്കി രാജ്യത്തെ രക്ഷിക്കണം: പ്രതിപക്ഷ ഐക്യം സംബന്ധിച്ച നിലപാട് വ്യക്തമാക്കി ലാലുവും നിതീഷും

shortlink

Related Articles

Post Your Comments


Back to top button