Latest NewsNewsInternational

ചൈനയിൽ സൈനിക അട്ടിമറി: ഷി ജിൻപിംഗ് വീട്ടുതടങ്കലിൽ, അടുത്ത പ്രസിഡന്റ് ജനറൽ ലി ക്യോമിംഗ്?

ബീജിങ്ങ്: ചൈനയിൽ സൈനിക അട്ടിമറി നടന്നതായി പ്രചാരണം. പ്രസിഡന്‍റ് ഷി ജിൻപിങ് വീട്ടുതടങ്കലിലാണെന്നും വാർത്ത പ്രചരിക്കുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ മേധാവിത്വ സ്ഥാനത്ത് നിന്ന് ഷി ജിൻപിങിനെ നീക്കിയെന്നാണ് പ്രചാരണം. രണ്ട് മുൻ മന്ത്രിമാർ അഴിമതിക്ക് ശിക്ഷിക്കപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇത്തരം കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോ രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങളോ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.

സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രകാരം, ചൈനയിൽ നിന്നുള്ള നിരവധി വിദഗ്ധർ, ബീജിംഗിലെ ഷി ജിൻപിംഗിന്റെ വസതിക്ക് നേരെ സൈനിക നീക്കം നടന്നുവത്രെ. ഷിയുടെ വസതിക്ക് സമീപം സൈനിക വാഹനങ്ങൾ നീങ്ങുന്നത് കണ്ടു. ഇത്തരം നീക്കങ്ങളുടെ ചില വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഈ വീഡിയോ സംബന്ധിച്ച സ്ഥിരീകരണവും ചൈനീസ് സർക്കാർ നൽകിയിട്ടില്ല.

ഉസ്‌ബെക്കിസ്ഥാനിൽ വെച്ച് നടന്ന ഷാങ്ഹായി കോ ഓപറേഷൻ ഓർഗനൈസേഷൻ സമ്മിറ്റിൽ ഷി ജിൻപിങ് പങ്കെടുക്കുകയും വിവിധ വകുപ്പ് മേധാവിമാരുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. 2020ലെ ഇൻഡോ- ചൈന അതിർത്തി പ്രശ്നങ്ങൾക്ക് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഷി ജിൻപിങ് കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രത്യേക കാരണങ്ങളൊന്നും നൽകാതെ, 9,000 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ അട്ടിമറി ഏതാണ്ട് സ്ഥിരീകരിച്ചതായി ചൈനയിൽ നിന്നുള്ള നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറഞ്ഞു. സൈനിക മേധാവി ജനറൽ ലി ക്വിയോമിംഗ് അടുത്ത പ്രസിഡന്റാകുമെന്ന് ചിലർ പറഞ്ഞു. ഷി ജിൻപിങ് എസ്‍സിഒ ഉച്ചകോടിക്കായി പോയ സമയത്താണ് പട്ടാള അട്ടിമറി നടന്നതെന്ന് പറയപ്പെടുന്നു. ചൈനയിൽ പട്ടാള അട്ടിമറി നടന്നെന്നും പിഎൽഎയുടെ നിരവധി വാഹനങ്ങൾ തലസ്ഥാനമായ ബീജിങ്ങിലേക്ക് നീങ്ങുകയാണെന്നും ജെന്നിഫർ സെങ് എന്നയാൾ ട്വീറ്റ് ചെയ്യുന്നു.

കഴിഞ്ഞ ആഴ്ച രണ്ട് മുൻ മന്ത്രിമാർക്ക് ചൈന വധശിക്ഷ വിധിച്ചിരുന്നു. അതിന് പിന്നാലെയാണ് രാജ്യത്ത് പട്ടാള അട്ടിമറി നടന്നെന്ന അഭ്യൂഹം പുറത്ത് വരുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ജനറൽ ലി കിയോമിങ് ചൈനയുടെ പുതിയ പ്രസിഡന്‍റായി അധികാരമേറ്റെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘ചൈനയിൽ എന്തോ വലിയ സംഭവം നടക്കുന്നുണ്ട്.. ഒരുപക്ഷേ ഒരു അട്ടിമറി. 6000 വിമാനങ്ങൾ റദ്ദാക്കി, വലിയ സൈനിക നീക്കം നടക്കുന്നു’, സ്റ്റീവ് സ്മിത്ത് എന്ന പേരിൽ അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button