Latest NewsNewsTechnology

മൂൺലൈറ്റിംഗ്: ഐടി കമ്പനികളുടെ നടപടിക്കെതിരെ പ്രതികരണവുമായി കേന്ദ്രം

കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആണ് കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചിരിക്കുന്നത്

ടെക് ലോകത്ത് കുറഞ്ഞ കാലയളവിനുള്ളിൽ ചർച്ചാ വിഷയമായി മാറിയ ഒന്നാണ് മൂൺലൈറ്റിംഗ് അഥവാ ഇരട്ടത്തൊഴിൽ. രാജ്യത്തെ ഐടി കമ്പനികൾ ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോൾ തന്നെ മറ്റൊരു സ്ഥാപനത്തിന് വേണ്ടിയും പ്രവർത്തിക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ സംവിധാനത്തെ അനുകൂലിച്ച് കൊണ്ടാണ് കേന്ദ്രസർക്കാർ പ്രതികരണവുമായി എത്തിയത്.

റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആണ് കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ‘മൂൺലൈറ്റിംഗ് നല്ല സംവിധാനമാണ്. ഐടി ജീവനക്കാരുടെ കാഴ്ചപ്പാടിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ കമ്പനികൾ തയ്യാറാകണം. സ്വന്തം കഴിവിന് അനുസൃതമായി ജോലികൾ ചെയ്യാനുളള ആത്മവിശ്വാസം ജീവനക്കാർക്ക് ഉണ്ട്. അതിനാൽ, ജീവനക്കാരെ ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്തിരിപ്പിക്കാൻ കമ്പനികൾ നടത്തുന്ന ശ്രമം ഒഴിവാക്കണം’, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Also Read: മാറുന്ന ടെക്നോളജിക്കൊപ്പം ചുവടുവെക്കാൻ സൈബർ ഡോം, ഇനി മെറ്റാവേഴ്സ് വഴിയും ലഭ്യമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button