Latest NewsNewsTechnology

ഐടി മേഖല കിതയ്ക്കുന്നു, തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഭൂരിഭാഗം കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടത്

ആഗോള തലത്തിൽ ഐടി മേഖല കിതയ്ക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഈ വർഷം ഐടി മേഖലയിൽ നിന്ന് 2 ലക്ഷം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. മുൻനിര ഐടി കമ്പനികൾ മുതൽ ചെറുകിട ഐടി കമ്പനികൾ വരെ പിരിച്ചുവിടലിന്റെ പാതയിലാണ്. വരും മാസങ്ങളിലും പിരിച്ചുവിടൽ നടപടികൾ തുടരുമെന്നാണ് വിലയിരുത്തൽ.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഭൂരിഭാഗം കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടത്. ഈ വർഷം ജനുവരിയിൽ മാത്രം ഒരു ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. നിലവിലെ സാഹചര്യവും വീണ്ടും തുടർന്നാൽ ഐടി മേഖലയിൽ നിന്നും പുറത്താക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതാണ്. കഴിഞ്ഞ വർഷം 1,046 കമ്പനികളിലായി 1.61 ലക്ഷം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആഗോള ടെക്മാരായ ആമസോൺ, മെറ്റ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, വോഡഫോൺ തുടങ്ങിയ കമ്പനികളാണ് കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടത്. ചിലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി കഴിഞ്ഞ വർഷം ട്വിറ്റർ പകുതിയിലധികം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടിരുന്നു.

Also Read: ലുക്കീമിയയ്ക്ക് പിന്നിലെ കാരണമറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button