Latest NewsNewsBusiness

ജീവനക്കാർക്ക് ഐപാഡ് നൽകാൻ വകയിരുത്തുന്നത് കോടികൾ, വേറിട്ട ആഘോഷവുമായി ഈ ഐടി കമ്പനി

ജീവനക്കാർക്ക് ഐപാഡ് നൽകുന്നതിനായി കമ്പനിയുടെ വരുമാനത്തിൽ നിന്നും 80.3 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്

സന്തോഷ സൂചകമായി ജീവനക്കാർക്ക് ഐപാഡുകൾ സമ്മാനിക്കാൻ ഒരുങ്ങി ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ കോഫോർജ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ വാർഷിക വരുമാനം ഒരു ബില്യൺ ഡോളർ പിന്നിട്ടതോടെയാണ് വ്യത്യസ്ഥമായ ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടിരിക്കുന്നത്. കമ്പനിയിലെ എല്ലാ ജീവനക്കാർക്കും ഐപാഡ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, മാർക്കറ്റിംഗ് ഉദ്യോഗസ്ഥരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജീവനക്കാർക്ക് ഐപാഡ് നൽകുന്നതിനായി കമ്പനിയുടെ വരുമാനത്തിൽ നിന്നും 80.3 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2023 മാർച്ച് 31 വരെ 21,815 ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. അതേസമയം, മാർച്ചിൽ അവസാനിച്ച പാദത്തിൽ കോഫോർജിന്റെ മൊത്ത വരുമാനം 1,742 കോടി രൂപയിൽ നിന്നും 24.5 ശതമാനം വർദ്ധനവോടെ 2,170 കോടി രൂപയാണ് ഉയർന്നത്. ആഗോളതലത്തിൽ വിവിധ പ്രതിസന്ധികൾ നേരിട്ടെങ്കിലും, കമ്പനിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടന്നത് വരുമാനം ഉയരാൻ കാരണമായിട്ടുണ്ട്.

Also Read: ബോൺവിറ്റയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഉടൻ പിൻവലിക്കണം, സ്വരം കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button