Latest NewsNewsTechnology

സോഷ്യൽ മീഡിയകളിലെ തെറ്റായ ഉള്ളടക്കം, ഗവേഷകർക്ക് സഹായവുമായി ട്വിറ്റർ

തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുളള ട്വീറ്റുകളെ കുറിച്ചുള്ള വിവരങ്ങളാണ് ആദ്യ ഘട്ടത്തിൽ ഗവേഷകർക്ക് കൈമാറുക

സോഷ്യൽ മീഡിയകളിലെ തെറ്റായ ഉള്ളടക്കത്തെ കുറിച്ച് പഠനങ്ങൾ നടത്തുന്ന ഗവേഷകർക്ക് സഹായവുമായി ട്വിറ്റർ. ഗവേഷകരുടെ പഠനത്തിന് ആവശ്യമായ കൂടുതൽ ഡാറ്റകൾ നൽകാനാണ് ട്വിറ്റർ പദ്ധതിയിടുന്നത്. സോഷ്യൽ മീഡിയകളിലെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളെക്കുറിച്ച് വർഷങ്ങളായി ഗവേഷകർ പഠനം നടത്തുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയ കമ്പനികളിൽ നിന്നും വിവരങ്ങൾ നേരിട്ട് ശേഖരിച്ചിരുന്നില്ല. ട്വിറ്റർ വിവരങ്ങൾ കൈമാറുന്നതോടെ പഠനങ്ങൾ കൂടുതൽ സുതാര്യവും ആധികാരികവുമാകുമെന്നാണ് വിലയിരുത്തൽ.

റിപ്പോർട്ടുകൾ പ്രകാരം, തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുളള ട്വീറ്റുകളെ കുറിച്ചുള്ള വിവരങ്ങളാണ് ആദ്യ ഘട്ടത്തിൽ ഗവേഷകർക്ക് കൈമാറുക. ഇത്തരം ട്വീറ്റുകൾ പ്രത്യേകം ലേബൽ ചെയ്തതാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം, ട്വിറ്ററിലെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിദേശ ഗവൺമെന്റുകളുടെ ഏകോപിത ശ്രമങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഗവേഷകർക്ക് ട്വിറ്റർ കൈമാറിയിട്ടുണ്ട്.

Also Read: റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിച്ച വിമാനം തെന്നിമാറി ഇടിച്ചിറങ്ങി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button