NewsLife StyleHealth & Fitness

പ്രമേഹം ഉള്ളവരാണോ? ഈ പഴങ്ങൾ ധൈര്യമായി കഴിക്കാം

പ്രമേഹമുള്ളവർക്ക് പലപ്പോഴും ഇഷ്ട ഭക്ഷണങ്ങളോട് ‘നോ’ പറയേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ചില പഴങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും പ്രമേഹത്തിന് കാരണമാവുകയും ചെയ്യും. പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ ഭക്ഷണത്തിന് വളരെ വലിയ പങ്കുണ്ട്. പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന പഴങ്ങളെക്കുറിച്ച് പരിചയപ്പെടാം.

പ്രമേഹമുള്ളവർക്ക് ധൈര്യമായി കഴിക്കാൻ പറ്റുന്ന പഴമാണ് ആപ്പിൾ. ദിവസവും ആപ്പിൾ കഴിക്കുന്നത് ശീലമാക്കിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. കൂടാതെ, ഫൈബറിന്റെ അംശം ഉയർന്ന അളവിൽ ഉള്ളതിനാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ആപ്പിൾ നല്ലതാണ്.

Also Read: സംസ്ഥാന വനിതാ കമ്മീഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി മാറ്റും: പി സതീദേവി

അടുത്തതാണ് ഓറഞ്ച്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയായ ഓറഞ്ച് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഓറഞ്ചിന് പ്രത്യേക കഴിവുണ്ട്. കൂടാതെ, പ്രമേഹ രോഗികൾ ആസിഡിന്റെ അംശമുള്ള പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് കിവി. പൊട്ടാസ്യം, വിറ്റാമിൻ സി, നാരുകൾ എന്നിവ ഉയർന്ന അളവിൽ കിവിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ആരോഗ്യം വർദ്ധിപ്പിക്കാൻ കിവി കഴിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments


Back to top button