Latest NewsNewsBusiness

ജിഎസ്ടി: ഒക്ടോബർ ഒന്നു മുതൽ ഇ- ഇൻവോയിസ് പരിധി 10 കോടിയായി ഉയർത്തും

അടുത്ത സാമ്പത്തിക വർഷം മുതൽ ഇ- ഇൻവോയിസ് പരിധി അഞ്ചു കോടി രൂപയാക്കി ചുരുക്കാണ് ജിഎസ്ടി വകുപ്പ് പദ്ധതിയിടുന്നത്

രാജ്യത്ത് ഇ- ഇൻവോയിസ് പരിധിയിലെ മാറ്റങ്ങൾ ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ. റിപ്പോർട്ടുകൾ പ്രകാരം, 10 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ ഇ- ഇൻവോയിസ് നിർബന്ധമായും സമർപ്പിക്കണം. നിലവിൽ, 20 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ മാത്രം ഇ- ഇൻവോയിസ് നൽകിയാൽ മതിയാകും. എന്നാൽ, ഒക്ടോബർ ഒന്നു മുതൽ 10 കോടി രൂപ വാർഷിക വിറ്റുവരവുള്ളവരും ഇ-ഇൻവോയിസ് നൽകണമെന്നാണ് നിബന്ധന.

ഓരോ ബിസിനസ് ഇടപാടിന്റെയും ഇ- ഇൻവോയിസിന് ഓരോ ഐഡന്റിഫിക്കേഷൻ നമ്പർ ഇൻവോയ്സ് രജിസ്ട്രേഷൻ പോർട്ടലിൽ നിന്ന് ലഭിക്കുന്നതാണ്. കൂടാതെ, സ്ഥാപനങ്ങൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കണമെങ്കിൽ കൃത്യമായി ഇ- ഇൻവോയിസ് സമർപ്പിക്കേണ്ടതുണ്ട്. അതേസമയം, ചട്ടങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കാനും പിഴയിടാക്കാനും ജിഎസ്ടി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Also Read: പ്രേക്ഷക പ്രശംസ നേടി ദുൽഖർ ചിത്രം ‘ചുപ്’: രണ്ടാം ദിനവും ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം

അടുത്ത സാമ്പത്തിക വർഷം മുതൽ ഇ- ഇൻവോയിസ് പരിധി 5 കോടി രൂപയാക്കി ചുരുക്കാണ് ജിഎസ്ടി വകുപ്പ് പദ്ധതിയിടുന്നത്. ഇതോടെ, ബിസിനസുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജിഎസ്ടി വകുപ്പിന് ലഭ്യമായി തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button