Latest NewsKeralaNews

സീനിയർ സിവിൽ പൊലീസ് ഓഫിസർ ആത്മഹത്യക്ക് ശ്രമിച്ചു: സംഭവം വടകര പൊലീസ് സ്റ്റേഷനിൽ

മേലുദ്ദോഗസ്ഥരുടെ പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹപ്രവർത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം

കോഴിക്കോട്: സീനിയർ സിവിൽ പൊലീസ് ഓഫിസർ സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു. വടകര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സജിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സജിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

read also: വി ബിസിനസും ട്രില്ലിയന്റും കൈകോർക്കുന്നു, പുതിയ നീക്കങ്ങൾ അറിയാം

മേലുദ്ദോഗസ്ഥരുടെ പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹപ്രവർത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ടതിന് ശേഷമാണ് സജി ആത്മഹത്യക്ക് ശ്രമിച്ചത്. ഹർത്താൽ ദിനത്തിൽ ഡ്യൂട്ടിക്ക് വൈകിയതിന് ഇയാൾക്ക് മെമ്മോ നൽകിയിരുന്നു. ഇതിന്‍റെ മാനസിക പ്രയാസത്തിലായിരുന്ന സജി സ്റ്റേഷന് മുകളിലെ നിലയിൽ കയർ കുരുക്കി തൂങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട സഹപ്രവര്‍ത്തകര്‍ ഇയാളെ ആശുപത്രിയിൽ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button