Kallanum Bhagavathiyum
News

സ്‌കൂളില്‍ വെടിവെപ്പ് : 5 കുട്ടികളടക്കം കൊല്ലപ്പെട്ടത് 13 പേര്‍

കറുത്ത മേല്‍വസ്ത്രം ധരിച്ചാണ് അക്രമി സ്‌കൂളിലേയ്ക്ക് കടന്നതെന്നാണ് കണ്ടെത്തല്‍

മോസ്‌കോ: റഷ്യയില്‍ ജനകീയ പ്രക്ഷോഭം നടക്കുന്നതിനിടെ സ്‌കൂളില്‍ കയറിയ അക്രമി 13 പേരെ വെടിവെച്ചുകൊന്നു. അക്രമത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇഷേസ്‌ക് എന്ന പ്രദേശത്തെ 88-ാം നമ്പര്‍ സ്‌കൂളിലാണ് ആക്രമണം നടന്നത്.

Read Also: തെളിവുകള്‍ ഉണ്ടായിട്ടും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല : എന്‍ഐഎ

സുരക്ഷാ ജീവനക്കാരായ രണ്ടുപേരെ ആദ്യം കൊലപ്പെടുത്തിയ ശേഷമാണ് അക്രമി സ്‌കൂളിലേയ്ക്ക് കടന്നത്. 5 വിദ്യാര്‍ത്ഥികള്‍ അടക്കം 13 പേരാണ് കൊല്ലപ്പെട്ടത്. അക്രമി സ്വയം വെടിയുതിര്‍ത്ത് മരണത്തിന് കീഴടങ്ങിയെന്ന് പോലീസ് അറിയിച്ചു.

നാസി ചിഹ്നമുള്ള കറുത്ത മേല്‍വസ്ത്രം ധരിച്ചാണ് അക്രമി സ്‌കൂളിലേയ്ക്ക് കടന്നതെന്നാണ് കണ്ടെത്തല്‍. മോസ്‌കോയില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെ ഉദ്മുര്‍ത് പ്രവിശ്യയുടെ തലസ്ഥാനമാണ് ഇഷേസ്‌ക്. ആറരലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന നഗരത്തിലാണ് ദാരുണ സംഭവം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button