AgricultureCinemaMollywoodLatest NewsNewsEntertainmentMovie Gossips

ഹിറ്റായി തല്ലുമാലയിലെ ‘തല്ലുപാട്ട്’

കൊച്ചി:ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘തല്ലുമാല’തീയറ്ററുകളിൽ വൻ വിജയമായിരുന്നു. ഖാലിദ് റഹ്‌മാനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തല്ലുപാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

‘ലോല ലോല ലോല’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മുഹ്‌സിൻ പരാരിയാണ്. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹൃതിക് ജയകൃഷ്, നേഹ ഗിരീഷ്, ഇഷാൻ സനിൽ, തേജസ് കൃഷ്ണ എന്നിവർക്കൊപ്പം വിഷ്ണു വിജയ്‌യും ചേർന്നാണ്.

shortlink

Related Articles

Post Your Comments


Back to top button