Latest NewsNewsIndia

മതസ്പർദ്ധ സൃഷ്ടിക്കുന്നതിനായി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു: 10 യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ

ഡൽഹി: മതസ്പർദ്ധ സൃഷ്ടിക്കുന്നതിനായി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് 10 യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്ത് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം. യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ, ഈ ചാനലുകൾ വഴി പ്രചരിച്ച 45 വിഡിയോകളും നിരോധിച്ചു.

മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചതായി ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രം നടപടിയെടുത്തത്. ആഗസ്റ്റിൽ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 8 യൂട്യൂബ് ചാനലുകളെ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.

തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ സ്വകാര്യ ബാങ്ക്, നിരക്കുകൾ അറിയാം

ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച ഒരു പാകിസ്ഥാൻ ചാനലും 7 ഇന്ത്യൻ ചാനലുകളുമാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്. മതപരമായ നിർമ്മിതികൾ തകർക്കാൻ കേന്ദ്രഗവൺമെന്റ് ഉത്തരവിട്ടു എന്ന രീതിയിലുള്ള വ്യാജ വാർത്തകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് 2021ലെ ഐടി നിയമങ്ങൾ അനുസരിച്ചാണ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button