Latest NewsNewsBusiness

പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി ഈ പൊതുമേഖലാ സ്ഥാപനവും, കൂടുതൽ വിവരങ്ങൾ അറിയാം

ജൽ ശക്തി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് വാപ്കോസ് ലിമിറ്റഡ്

പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ഒരു പൊതുമേഖലാ സ്ഥാപനം കൂടി. റിപ്പോർട്ടുകൾ പ്രകാരം, വാപ്കോസ് ലിമിറ്റഡാണ് ലിസ്റ്റിംഗിനായി തയ്യാറെടുപ്പുകൾ നടത്തുന്നത്. ഐപിഒയ്ക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ ഇതിനോടകം രേഖകൾ സമർപ്പിച്ചിട്ടുണ്ട്. ഓഫർ ഫോർ സെയിലിലൂടെയാണ് ഓഹരികളുടെ വിൽപ്പന നടത്തുക. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ട്സ് പ്രകാരം, ഇന്ത്യ ഗവൺമെന്റിന്റെ 32,500,000 ഓഹരികളുടെ വിൽപ്പനയാണ് നടക്കുക.

ജൽ ശക്തി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് വാപ്കോസ് ലിമിറ്റഡ്. വാട്ടർ, പവർ, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലയിൽ കൺസൾട്ടൻസി, എൻജിനീയറിംഗ്, സംഭരണം, നിർമ്മാണ സേവനങ്ങൾ എന്നിവയാണ് വാപ്കോസ് പ്രധാനമായും നൽകുന്നത്. ഇക്വിറ്റി ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലുമാണ് ലിസ്റ്റ് ചെയ്യുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ, ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരായി ഐഡിബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ആൻഡ് സെക്യൂരിറ്റിസ് ലിമിറ്റഡ്, എസ്എംസി ക്യാപിറ്റൽസ് ലിമിറ്റഡ് എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

Also Read: ദ്വിദിന സന്ദർശനം: യുഎഇ പ്രസിഡന്റ് ചൊവ്വാഴ്ച്ച ഒമാനിലെത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button