KozhikodeKeralaNattuvarthaLatest NewsNews

ട്രെയിനിൽ കഞ്ചാവ് കടത്തൽ : യുവാവ് പിടിയിൽ

ഓർക്കാട്ടേരി കുനിയിൽ പറമ്പത്ത് രൺദീപിനെയാണ് (29) അറസ്റ്റ് ചെയ്തത്

വടകര: ട്രെയിനിൽ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഓർക്കാട്ടേരി കുനിയിൽ പറമ്പത്ത് രൺദീപിനെയാണ് (29) അറസ്റ്റ് ചെയ്തത്.

Read Also : പുരാവസ്തു തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കലിന്റെ ജാമ്യപേക്ഷ ഇന്ന്‌ സുപ്രീംകോടതിയില്‍ 

വടകര പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ സജീഷിന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ടിക്ടോക്കിനോട് കിടപിടിക്കാൻ യൂട്യൂബ്, ഷോട്ട്സ് വീഡിയോസിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ അവസരം

ഒഡിഷയിൽ നിന്ന് കഞ്ചാവുമായി വടകരയിൽ ട്രെയിനിറങ്ങിയപ്പോഴാണ് ഉച്ചക്ക് 12.45ഓടെ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പ്രതിയെ പിടികൂടിയത്. 585 ഗ്രാം കഞ്ചാവും പ്രതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button