PathanamthittaKeralaNattuvarthaLatest NewsNews

പുനര്‍വിവാഹ പരസ്യത്തിലൂടെ യുവതി യുവാവിൽ നിന്ന് തട്ടിയെടുത്ത് ലക്ഷങ്ങൾ : ഒടുവിൽ അറസ്റ്റിൽ

ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ്‌ പുത്തന്‍തുറ വീട്ടില്‍ വിജയന്റെ മകള്‍ വി.ആര്യ (36) ആണ് അറസ്റ്റിലായത്

പത്തനംതിട്ട: പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ്‌ പുത്തന്‍തുറ വീട്ടില്‍ വിജയന്റെ മകള്‍ വി.ആര്യ (36) ആണ് അറസ്റ്റിലായത്. പത്തനംതിട്ട കോയിപ്രം പൊലീസാണ് ആര്യയെ അറസ്റ്റ് ചെയ്തത്.

രണ്ട് വര്‍ഷം മുന്‍പ് മേയില്‍ കോയിപ്രം കടപ്ര സ്വദേശി അജിത് നല്‍കിയ പുനര്‍വിവാഹ പരസ്യം കണ്ട് ആര്യ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. സഹോദരിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അ‍ജിത്തിനെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം അമ്മയുടെ ചികിത്സയ്ക്കെന്നു പറഞ്ഞ് ഡിസംബര്‍ വരെ പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ ആര്യ തട്ടിയെടുത്തു എന്നാണ് കേസ്. കറ്റാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. കൂടാതെ രണ്ടു പുതിയ മൊബൈല്‍ ഫോണും കൈക്കലാക്കി.

Read Also : കഞ്ചാവുമായി മധ്യവയസ്‌കൻ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ : ‘പ്രാഞ്ചി’യെ പിടികൂടി എക്‌സൈസ് റെക്കോര്‍ഡിട്ടതിങ്ങനെ

എന്നാൽ, കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ അജിത്, 2022 ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിക്കു പരാതി നല്‍കി. കോയിപ്രം എസ്‌ഐ രാകേഷ് കുമാര്‍, പരാതി പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം നടത്തി. മൊബൈല്‍ ഫോണുകളുടെ വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ശേഖരിച്ചു.

തുടര്‍ന്ന്, നടന്ന അന്വേഷണത്തില്‍ ആര്യയ്ക്കു സഹോദരിയില്ലെന്നും ഇല്ലാത്ത സഹോദരിയുടെ പേരുപറഞ്ഞ് പുനര്‍ വിവാഹത്തിന് താല്‍പര്യമുണ്ടെന്ന് അറിയിച്ച്‌ യുവാവിനെ കബളിപ്പിക്കുകയായിരുന്നെന്നും തെളിഞ്ഞു. പിന്നീട്, യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ അന്വേഷിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന്, പാലക്കാട് കിഴക്കന്‍ചേരിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന്, നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.

വിശദമായ ചോദ്യം ചെയ്യലില്‍ ആര്യ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ യുവാവിനെ കബളിപ്പിച്ച്‌ സ്വന്തമാക്കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button