WayanadLatest NewsKeralaNattuvarthaNews

കഞ്ചാവുമായി മധ്യവയസ്‌കൻ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ : ‘പ്രാഞ്ചി’യെ പിടികൂടി എക്‌സൈസ് റെക്കോര്‍ഡിട്ടതിങ്ങനെ

'പ്രാഞ്ചി' എന്ന് വിളിക്കുന്ന വൈത്തിരി കോട്ടപ്പടി കെബി റോഡ് പഴയടത്ത് വീട്ടില്‍ ഫ്രാന്‍സിസ് ആണ് പിടിയിലായത്

കല്‍പ്പറ്റ: മേപ്പാടിയിലെ ലോഡ്ജില്‍ കഞ്ചാവുമായി മധ്യവയസ്‌കൻ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. ‘പ്രാഞ്ചി’ എന്ന് വിളിക്കുന്ന വൈത്തിരി കോട്ടപ്പടി കെബി റോഡ് പഴയടത്ത് വീട്ടില്‍ ഫ്രാന്‍സിസ് ആണ് പിടിയിലായത്. കഞ്ചാവ് കേസില്‍ നിരന്തരം ശിക്ഷിക്കപ്പെടുന്നയാളാണ് ഫ്രാന്‍സിസ് എന്ന് എക്‌സൈസ് പറയുന്നു. കഴിഞ്ഞ മാസം ഇയാളെ കഞ്ചാവുമായി ഇതേ എക്‌സൈസ് ടീം തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു.

ഞായറാഴ്ച ടൗണിലെ സ്വകാര്യ ലോഡ്ജിലെ ഒന്നാം നിലയില്‍ 106-ാം നമ്പര്‍ മുറിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 205 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ലോഡ്ജില്‍ വെച്ച് ചെറുപൊതികളാക്കി വില്‍പ്പനക്ക് തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്.

Read Also : ബൈക്കിന് പോകാൻ വഴി കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ച സംഭവം: പ്രതി അറസ്റ്റില്‍ 

ഫ്രാന്‍സിസിന് കഞ്ചാവ് എത്തിച്ച് നല്‍കുകയും മുറി എടുത്ത് നല്‍കുകയും ചെയ്‌തെന്ന കുറ്റത്തിന് പൊഴുതന സ്വദേശി അലിയെ കേസില്‍ രണ്ടാം പ്രതിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അലിയും നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ്. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കര്‍ണ്ണാടകയില്‍ നിന്നും രണ്ടാം പ്രതി അലി എത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളിലാക്കി കല്‍പ്പറ്റ നഗരത്തിലും പരിസരങ്ങളിലും വില്‍പ്പന നടത്തുകയായിരുന്നു പതിവ്. ഒന്നാം പ്രതിയില്‍ നിന്ന് കഞ്ചാവ് വിറ്റ വകയില്‍ ഉണ്ടായിരുന്ന 11500 രൂപയും ഒരു മൊബൈല്‍ ഫോണും കഞ്ചാവ് പൊതിയാക്കാന്‍ ഉപയോഗിക്കുന്ന നിരവധി പ്ലാസ്റ്ററിക് കവറുകളും കണ്ടെത്തി.

കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി പി അനുപ്, പ്രിവന്റീവ് ഓഫീസര്‍ എം എ രഘു, കെ ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ് എസ് അനന്തു എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജാരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button