Latest NewsNewsLife StyleDevotional

വിഗ്രഹാരാധനയ്ക്ക് പിന്നിലെ ശാസ്ത്രം അറിയാം

വളരെ വിപുലമായ രീതിയില്‍ വിഗ്രഹനിര്‍മാണം നടത്തുന്ന ഒരിടമാണ് ഭാരതം. മറ്റു പല സംസ്‌കാരങ്ങളും ഈ സമ്പ്രദായത്തെ പാവകളെ ദൈവമായി ആരാധിക്കുന്നുവെന്നു പറയാറുണ്ട്. അത് തെറ്റായ ധാരണയാണ്. അവ ദൈവത്തിന്റെ വെറും പ്രതിരൂപങ്ങളല്ല, ശാസ്ത്രീയമായി സൃഷ്ടിച്ച ശക്തമായ ഊര്‍ജകേന്ദ്രങ്ങളാണ്. സത്യം എന്താണെന്നു വച്ചാല്‍, ഇവിടെ മനുഷ്യന്‍ അവന്റെ തന്നെ ആകൃതിയിലും രൂപത്തിലും കൂടി ദൈവത്തിനെ കാണുന്നു, അവന്‍ നിര്‍മിക്കുന്നത് അവന്റെ തന്നെ പ്രതിച്ഛായയെയാണ്. അതു തന്നെയാണ് ഈശ്വരന്‍ എന്ന പൂര്‍ണമായ ബോധ്യം ആളുകള്‍ക്കുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ ചുവടുപിടിച്ചു നോക്കിയാല്‍ നമുക്കറിയാം, എല്ലാം ഒരേ ഊര്‍ജത്തില്‍ നിന്നും ഉത്ഭവിച്ചതാണെന്ന്. പക്ഷേ ലോകത്തിന്റെ കണ്ണില്‍ നിന്നും നോക്കുമ്പോള്‍ എല്ലാം ഒന്നല്ല, വേറെ, വേറെയാണ്.

ഇതേ ഊര്‍ജത്തിനു മൃഗമായും, കല്ലായും, മരമായും, നിങ്ങളില്‍ ഉപവസിക്കുന്ന ദൈവമായും പ്രവര്‍ത്തിക്കാം.’ദൈവം’ എന്നു പറയുമ്പോള്‍ ഞാനുദ്ദേശിക്കുന്നതു നിങ്ങളുടെ തന്നെ ശരീരത്തെയാണ്, നിങ്ങള്‍ എന്ന സത്തയെ അല്ലെങ്കില്‍ അസ്തിത്വത്തെയല്ല. നാം നമ്മുടെ തന്നെ അവയവ വ്യവസ്ഥകളെ ഒരു പ്രത്യേകതരത്തില്‍ വീക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഈ ഭൌതിക ശരീരത്തെ തന്നെ ഒരു ദൈവമാക്കി മാറ്റാം.പൗര്‍ണമിക്കും അമാവാസിക്കും ഇടയ്ക്കുള്ള പതിനാലു രാത്രികളില്‍ ഓരോന്നും വ്യത്യസ്തമാണ്. ഇന്നു നമ്മള്‍ വൈദ്യുതിയുടെ പ്രകാശത്തില്‍ ജീവിക്കുന്നതുകൊണ്ട് വ്യത്യാസം അറിയുന്നില്ല. വൈദ്യുതിയില്ലാത്ത ഒരു കൃഷിസ്ഥലത്തോ വനത്തിലോ ആണ് താമസിച്ചിരുന്നതെങ്കില്‍ ഓരോ രാത്രിയും വ്യത്യസ്ഥമായി കണ്ടിരുന്നേനെ.

കാരണം ചന്ദ്രനുദിക്കുന്നത് പലസമയങ്ങളില്‍, പല രൂപത്തിലും, ആകൃതിയിലുമാണ്. എന്നാല്‍ അതെല്ലാം ഒരേ ചന്ദ്രന്‍ തന്നെ, ചന്ദ്രനു പലേ സമയത്തും പലേ പ്രഭാവങ്ങളാണ്. ക്രമീകരണത്തിലെ ഒരു ചെറിയമാറ്റം, എന്തു വലിയ വ്യത്യാസമാണ് വരുത്തുന്നതെന്നു നോക്കൂ!അതുപോലെ ശരീരത്തിലെ ഊര്‍ജവ്യവസ്ഥയില്‍ ഒരു ചെറിയ പുനഃക്രമീകരണം നടത്തിയാല്‍, വെറും ഒരു മാംസപിണ്ഡമായ ഈ ശരീരത്തെ ഒരു ദൈവികരൂപമായി മാറ്റാം. യോഗയുടെ മുഴുവന്‍ സിദ്ധാന്തവും ഇതിനെ കേന്ദ്രീകരിച്ചിട്ടുള്ളതാണ്. നിങ്ങള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുകയും, പരിശീലിക്കുകയും ചെയ്താല്‍, ഈ ശരീരം സ്വയപരിപാലനത്തിനും സന്താനോല്പാദനത്തിനും വേണ്ടി മാത്രമുള്ള ഒന്നല്ല എന്നുള്ളതും, അതിനു പൂര്‍ണമായും മഹത്തായ എന്തോ ഒന്നായി മാറാനുള്ള കഴിവുണ്ട് എന്നുള്ളതും ക്രമേണ നിങ്ങള്‍ക്കു മനസ്സിലാകും. അത് വെറുമൊരു ഭൗതികരൂപം മാത്രമല്ല.

ഭൗതികമാണെങ്കിലും, ജീവശാസ്ത്രപരമാണെങ്കിലും അത് ഭൗതികതയിലൊതുങ്ങി നില്ക്കണമെന്നില്ല. അതിനു പൂര്‍ണമായും മറ്റൊരു തലത്തില്‍ പ്രവര്‍ത്തിക്കാനും കൃത്യനിര്‍വഹണം നടത്താനും കഴിയും. ഈ പശ്ചാത്തലത്തിലാണ് പല യോഗികളും അവരുടെ ശരീരത്തെ ഒരു പ്രത്യേകതരത്തില്‍ ക്രമീകരിച്ചിട്ട് അതിനെ ആരാധിക്കാനനുവദിച്ചിരുന്നത്. അവര്‍ ആ ശരീരത്തിലുണ്ടാവില്ല. അതൊരു ദൈവിക അസ്തിത്വമായി മാറിയിയിട്ടുണ്ടാവും. അതു ദൈവികത നിറഞ്ഞ ഊര്‍ജമായിത്തീര്‍ന്നിട്ടുണ്ടാവും. പുന:ക്രമീകരിച്ച ഊര്‍ജം, പൂര്‍ണമായും ചിട്ടപ്പെടുത്തിയത്! അതേപോലെ, ഒരു നിശ്ചിതരൂപം ഒരു പ്രത്യേക വസ്തുകൊണ്ടു നിര്‍മിച്ച് നിര്‍ദ്ദിഷ്ട രീതിയില്‍ ചൈതന്യവത്താക്കുന്നതാണ് ബിംബനിര്‍മാണം.

ഇതിന് ഒരു സമഗ്രശാസ്ത്രം തന്നെയുണ്ട്. ഈ ചൈതന്യത്തെയാണ് നിങ്ങള്‍ വന്ദിക്കുന്നത്, അതിനെ ഈശ്വരനായിക്കാണാം, അത്യഭൂതമായ തേജസ്സായിക്കാണാം. വിഭിന്നതരത്തിലുള്ള ബിംബങ്ങളെ വ്യത്യസ്തരീതികളിലാണ് നിര്‍മ്മിക്കുന്നത്. ചക്രങ്ങളെ ചില പ്രത്യേക സ്ഥാനങ്ങളിലേക്കു പുനഃക്രമീകരിച്ച്, പൂര്‍ണമായും വ്യത്യസ്തമായ സാധ്യതകളുണ്ടാക്കുന്നു. ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുതകുന്ന വിധത്തില്‍ ഊര്‍ജത്തെ പ്രത്യേകതരത്തില്‍ വിന്യസിപ്പിക്കാനുള്ള ഒരു ശാസ്ത്രമാണ് ബിംബനിര്‍മാണം.ഹിന്ദു ജീവിതരീതിയിലേത് എന്നു പറയാവുന്ന ഒരു പ്രത്യേക വിശ്വാസപ്രമാണമോ, ദൈവമോ, തത്വസംഹിതയോ ഒന്നുമില്ല. ഒരു ഹിന്ദു ജീവിത്തില്‍ ഏറ്റവും വില കല്പിക്കുന്നത് മോചനത്തിനാണ്… ജീവന്മുക്തിയാണ് അവന്റെ ഏക ലക്ഷ്യം!

shortlink

Related Articles

Post Your Comments


Back to top button