KeralaLatest NewsNews

പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അറസ്റ്റില്‍

ഹര്‍ത്താലിന്റെ മറവില്‍ കലാപത്തിന് ശ്രമം, പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അറസ്റ്റില്‍ : വയനാട്ടിലെ റെയ്ഡില്‍ വടിവാളുകള്‍ കണ്ടെടുത്തു

കണ്ണൂര്‍ : കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സി.പിയാണ് അറസ്റ്റിലായത്. മട്ടന്നൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ഇന്ന് വ്യാപക റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഹര്‍ത്താലിന്റെ മറവില്‍ അക്രമത്തിന് ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്.

Read Also: പാഴ് വസ്തുക്കൾ കളിപ്പാട്ടങ്ങൾ ആക്കാം: സമ്മാനങ്ങൾ നേടാം

വയനാട്, പാലക്കാട്, ആലപ്പുഴ ജില്ലകളിലും പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. വയനാട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ കടയില്‍ നിന്ന് വടിവാളുകള്‍ കണ്ടെടുത്തു. പാലക്കാട് നഗരത്തില്‍ മാത്രം 20 മേഖലകളില്‍ റെയ്ഡ് നടത്തി. ശങ്കുവാരതോട്, ബി.ഒ.സി.റോഡ്, ചടനാംകുറുശ്ശി, കല്‍മണ്ഡപം, ഒലവക്കോട്, പറക്കുന്നം, പള്ളിസ്ട്രീറ്റ് പട്ടിക്കര, പേഴുംകര, പൂക്കാര തോട്ടം തുടങ്ങിയ മേഖലകളിലാണ് റെയ്ഡ് നടത്തിയത്.

ആലപ്പുഴയില്‍ എസ്ഡിപിഐ നേതാക്കളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ബാങ്ക് അക്കൗണ്ട് രേഖകള്‍ പിടിച്ചെടുത്തു. എസ്ഡിപിഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടി സുനീറിന്റെ വീട്ടിലും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബിന്റെ വീട്ടിലും പരിശോധന നടത്തി. ഹര്‍ത്താല് അക്രമക്കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button