Latest NewsUAENewsInternationalGulf

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട്

ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് ഗോപിനാഥ് മുതുകാട് ഗോൾഡൻ വിസ സ്വീകരിച്ചത്. സിഇഒ ഇഖ്ബാൽ മാർക്കോണി അദ്ദേഹത്തിന് ഗോൾഡൻ വിസ കൈമാറി.

Read Also: വിക്രം വാങ്ങിയത് 12 കോടി, ഐശ്വര്യ റായിക്ക് 10: പൊന്നിയിൻ സെൽവനിലെ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

മുതുകാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഹ്യൂമനിറ്റേറിയൻ പയനീർ വിഭാഗത്തിലാണ് വിസ ലഭിച്ചത്. അപൂർവ്വം ചിലർക്ക് മാത്രമാണ് ഈ നേട്ടം ലഭിച്ചിട്ടുള്ളത്. ഗോപിനാഥ് മുതുകാട് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പ്രവാസലോകത്തിന്റെ ആദരവാണ് യുഎഇ ഗോൾഡൻ വിസയിലൂടെ സമ്മാനിക്കപ്പെട്ടിരിക്കുന്നതെന്ന് ഇഖ്ബാൽ മാർക്കോണി വ്യക്തമാക്കി.

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, ടൊവിനോ തോമസ്, പൃഥ്വിരാജ്, ജയസൂര്യ, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, ഭാവന, മീരാ ജാസ്മിൻ, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി. ദിലീപ് എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, നാദിർഷാ, ആന്റണി പെരുമ്പാവൂർ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവൻ തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Read Also: സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യനയം കൊണ്ട് ആശുപത്രി മെച്ചപ്പെട്ടു, അതുകൊണ്ട് കൊവിഡ് കാലത്ത് നമ്മള്‍ രക്ഷപ്പെട്ടു: ജയരാജന്‍

shortlink

Related Articles

Post Your Comments


Back to top button