ThrissurKeralaNattuvarthaLatest NewsNews

നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : യുവാവിന് 20 വർഷം കഠിന തടവും പിഴയും

മാള പൊയ്യ കളത്തിൽ വീട്ടിൽ ആൻസിലനെ (35) ആണ് കോടതി ശിക്ഷിച്ചത്

ഇരിങ്ങാലക്കുട: നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാള പൊയ്യ കളത്തിൽ വീട്ടിൽ ആൻസിലനെ (35) ആണ് കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി. പ്രദീപ് ആണ് ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമം 376 (രണ്ട്) വകുപ്പ് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബാലികയെ എക്സറേ റൂമിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പിഴത്തുക അടക്കാത്ത പക്ഷം രണ്ടുവർഷം തടവ് കൂടി അനുഭവിക്കേണ്ടിവരുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Read Also : ധീരജവാന്മാരുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

കൊടുങ്ങല്ലൂർ എസ്.ഐ ആയിരുന്ന പി.കെ. പത്മരാജൻ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ആയിരുന്ന പി.എ. വർഗീസാണ്. എ.എസ്.ഐ ആയിരുന്ന എം.ടി. സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.ആർ. രജനി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button