Latest NewsNewsBusiness

മാധ്യമ- വിനോദ വ്യവസായ മേഖല: പത്തു വർഷത്തിനകം വളർച്ച 100 ബില്യൺ ഡോളറായി ഉയർന്നേക്കും

ചലച്ചിത്ര മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകാനും ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്

രാജ്യത്തെ മാധ്യമ, വിനോദ മേഖലകളുടെ വളർച്ച ലക്ഷ്യമിടാനൊരുങ്ങി കേന്ദ്ര ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. 2030 ഓടെ ഈ മേഖലയുടെ വളർച്ച 100 ബില്യൺ ഡോളറായി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ അടുത്ത 10 വർഷത്തിനുള്ളിൽ 10 ട്രില്യൺ ഡോളറായി വളരും.

‘മാധ്യമ- വിനോദ മേഖലയുടെ വികസനത്തിന് ആവശ്യമായ എല്ലാ തരത്തിലുള്ള സഹായങ്ങളും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നൽകും. ഈ മേഖലയുടെ വളർച്ചയാണ് പ്രാഥമിക ലക്ഷ്യം’, കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്ര സർക്കാർ

ചലച്ചിത്ര മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകാനും ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഇൻവെസ്റ്റ് ഇന്ത്യ വികസിപ്പിക്കുകയും 100 ബില്യൺ ഡോളറിൽ അധികം തുകയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ഈ വർഷം തന്നെ ആകർഷിക്കാനുമാണ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button