Latest NewsIndiaNews

കൊവിഡ് ബാധിച്ചവരില്‍ മറവി രോഗവും: പുതിയ റിപ്പോര്‍ട്ട്

കൊവിഡ് വന്ന് പോയവരില്‍ നീണ്ട കാലത്തേക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു

ന്യൂയോര്‍ക്ക്: കൊവിഡ് വന്ന് പോയവരില്‍ നീണ്ട കാലത്തേക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. കൊവിഡിന് ശേഷവും മാസങ്ങളോളം അതിന്റെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനെ ‘ലോംങ് കോവിഡ്’ എന്നാണ് വിളിക്കുന്നത്. കൊവിഡ് ബാധിച്ച വയോധികരില്‍ മറവിരോഗം കൂടുന്നുവെന്ന പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. അല്‍ഷിമേഴ്‌സ് ഡിസീസ് എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നത്.

Read Also: ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിമാനത്തിനുള്ളിൽ മാസ്‌ക് ധരിക്കണമെന്ന നിർബന്ധമില്ല: അറിയിപ്പുമായി എമിറേറ്റ്‌സ്

യു.എസിലുള്ള അറുപത്തിയഞ്ചിനും അതിനു മുകളിലും പ്രായമുള്ള 6.2 ദശലക്ഷം വയോധികരുടെ ആരോഗ്യവിവരങ്ങള്‍ നിരീക്ഷിച്ചാണ് പഠനത്തിലെത്തിയത്. 2020 ഫെബ്രുവരിക്കും 2021 മേയിനും ഇടയില്‍ ചികിത്സയില്‍ കഴിഞ്ഞവരായിരുന്നു ഇവര്‍. ഇവരെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. ഒരു വിഭാഗം കോവിഡ് ബാധിച്ചവരും മറുവിഭാഗം അല്ലാത്തവരുമായിരുന്നു. നേരത്തെ അല്‍ഷിമേഴ്‌സ് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചവരുമായിരുന്നു.

രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികരില്‍ ഒരു വര്‍ഷത്തിനിപ്പുറമാണ് മറവിരോഗം കൂടുന്നതായി കണ്ടെത്തിയത്. 65 വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടത്. എണ്‍പത്തിയഞ്ചിനു മുകളിലുള്ള സ്ത്രീകളില്‍ ഇക്കാലയളവില്‍ മറവിരോഗം കൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button