KeralaLatest NewsNews

വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രകോപന നടപടികളിൽ നിന്ന് പിന്മാറാൻ ഉപദേശിക്കുകയാണ് വേണ്ടത്: ജെ പി നദ്ദക്കെതിരെ സിപിഎം

തിരുവനന്തപുരം: കേരളത്തിൽ സാമുദായിക സമാധാനം തകർത്ത് മനഃപൂർവ്വം വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രകോപന നടപടികളിൽ നിന്ന് പിന്മാറാൻ ആർഎസ്എസിനെ ഉപദേശിക്കുകയാണ് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ചെയ്യേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ആർഎസ്എസും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്ഐ) നടത്തുന്ന കൊലപാതകങ്ങളിലൂടെയും പ്രതികാര കൊലപാതകങ്ങളിലൂടെയും കേരളത്തിൽ രാഷ്ട്രീയ അക്രമങ്ങൾ സ്ഥിരമാകുന്നുവെന്ന വസ്തുത മൂടിവയ്ക്കാൻ നദ്ദയുടെ വ്യാജ ആരോപണത്തിന് കഴിയില്ലെന്ന് സിപിഎം വ്യക്തമാക്കി.

Read Also: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമത്തില്‍ ആലപ്പുഴയിലും പാലക്കാടും റെയ്ഡ്

ഈ വർഷം തന്നെ ആലപ്പുഴ, പാലക്കാട് ജില്ലകളിലായി ഈ രണ്ട് സംഘടനകളിലെയും പ്രവർത്തകർ നടത്തിയ കൊലപാതകങ്ങളിലും പ്രതികാര കൊലപാതകങ്ങളിലും നാല് പേരാണ് മരിച്ചത്. കേരളത്തിലെ ജനങ്ങൾ സാമുദായിക സൗഹാർദ്ദത്തിനും സമാധാനത്തിനും വേണ്ടിയുള്ള മാതൃകാപരമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ്. അവർ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും സിപിഎം കൂട്ടിച്ചേർത്തു.

Read Also: മദ്യത്തിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല

shortlink

Related Articles

Post Your Comments


Back to top button