News

പരീക്ഷണ പറക്കൽ വിജയകരമായി പൂര്‍ത്തിയാക്കി ലോകത്തിലെ ആദ്യ ഇലക്ട്രിക് വിമാനം ആലീസ്: വീഡിയോ

ടെക്സാസ്: ലോകത്തിലെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് വിമാനം പരീക്ഷണ പറക്കൽ വിജയകരമായി പൂര്‍ത്തിയാക്കി. എവിയേഷന്‍ എയര്‍ക്രാഫ്റ്റ് നിര്‍മ്മിച്ച ആലീസ് എന്ന വിമാനമാണ് ചരിത്രം രചിച്ചത്. ഗ്രാന്റ് കൗണ്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്ന് രാവിലെ 7.10നായിരുന്നു ആദ്യ പറക്കല്‍. 3,500 അടി ഉയരത്തില്‍ 8 മിനിറ്റ് വിമാനം പറന്നു.

ലൈറ്റ് ജെറ്റുകളുമായോ ഹൈ- എന്‍ഡ് ടര്‍ബോപ്രോപ്പുകളുമായോ താരതമ്യം ചെയ്യുമ്പോള്‍ ആലീസിന് ചെലവ് വളരെ കുറവാണ്. മലിനീകരണം തീരെയില്ല എന്നതാണ് വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 260 നോട്ട്‌സ് പരമാവധി വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ ഇതിന് സാധിക്കും.

9 സീറ്റര്‍ കമ്മ്യൂട്ടര്‍, 6 സീറ്റുകളുടെ എക്‌സിക്യൂട്ടീവ് ക്യാബിന്‍, ഇ കാര്‍ഗോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വിമാനം ലഭ്യമാണ്. പാസഞ്ചര്‍ പതിപ്പിന്റെ പരമാവധി ലോഡിംഗ് ശേഷി 1134 കിലോഗ്രാമും ഇ കാര്‍ഗോ പതിപ്പിന്റേത് 1179 കിലോഗ്രാമുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button