KeralaLatest NewsNewsBusiness

ഫിനോ ബാങ്ക്: കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു

ഉടൻ തന്നെ മറ്റ് ജില്ലകളിലേക്കും സാന്നിധ്യം ഉറപ്പിക്കാനുള്ള നടപടികൾ ഫിനോ ബാങ്ക് ആരംഭിച്ചിട്ടുണ്ട്

കേരളത്തിൽ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി പ്രമുഖ പേയ്മെന്റ് ബാങ്കായ ഫിനോ ബാങ്ക്. ഗ്രാമീണ മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഫിനോ ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഗ്രാമ പ്രദേശങ്ങളിൽ ബാങ്കിംഗ് പോയിന്റുകൾ സ്ഥാപിക്കും. ഇതിലൂടെ ബാങ്ക് ശാഖകൾക്ക് തുല്യമായ സേവനങ്ങൾ ഉറപ്പുവരുത്താനാണ് ഫിനോ ബാങ്ക് ലക്ഷ്യമിടുന്നത്.

നിലവിൽ, എറണാകുളം, ഇടുക്കി, മലപ്പുറം, തൃശൂർ, കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളിൽ ഫിനോ ബാങ്കിന്റെ സേവനങ്ങൾ ലഭ്യമാണ്. ഉടൻ തന്നെ മറ്റ് ജില്ലകളിലേക്കും സാന്നിധ്യം ഉറപ്പിക്കാനുള്ള നടപടികൾ ഫിനോ ബാങ്ക് ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും മൈക്രോ എടിഎം ഉപയോഗിച്ച് പണം നിക്ഷേപിക്കാനും, പിൻവലിക്കാനും, പണം കൈമാറ്റം നടത്താനും, ഇൻഷുറൻസ്/ വിവിധ ബില്ലുകൾ എന്നിവ അടയ്ക്കാനും സാധിക്കുന്നതാണ്. ഇത്തരം സേവനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഷോപ്പുകൾ ഉൾപ്പെടെയുളളവ ബാങ്കിംഗ് പോയിന്റാക്കി മാറ്റാനാണ് പദ്ധതിയിടുന്നത്.

Also Read: എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക്ക് വേ: മന്ത്രി വീണാ ജോർജ്

കണക്കുകൾ പ്രകാരം, കേരളത്തിൽ 5,000 ബാങ്കിംഗ് പോയിന്റുകളാണ് നിലവിലുള്ളത്. എന്നാൽ, പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മാർച്ചോടെ 3,000 ലധികം ബാങ്കിംഗ് പോയിന്റുകൾ കൂടി ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button