KeralaLatest NewsNews

മട്ടാഞ്ചേരിയിൽ അരക്കിലോയോളം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍ 

കൊച്ചി: മട്ടാഞ്ചേരിയിൽ ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്‍പന സംഘത്തിലെ മുഖ്യ കണ്ണിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകളിൽ നിന്നും മയക്കുമരുന്ന് പിടികൂടിയിരുന്നു. ബസ് കണ്ടക്ടർമാരായ പുളിഞ്ചോട് സ്വദേശി നിയാസ്, ഏലൂർ സ്വദേശി നിസാം എന്നിവരിൽ നിന്നായി 183 മില്ലി ഗ്രാം എം.ഡി.എഎ പിടിച്ചെടുത്തിരുന്നു.

ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പൊലീസ് പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button