KeralaLatest NewsNews

പുനരുപയോഗ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: പുനരുപയോഗത്തിനുള്ള സാധ്യതകൾ പരമാവധി പ്രയോനപ്പെടുത്തുന്ന തരത്തിൽ കൈമാറ്റ, പുനരുപയോഗ ചന്തകൾ സംസ്ഥാന വ്യാപകമാകണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൈമാറ്റച്ചന്തയുടെ ഉദ്ഘാടനം തിരുവനന്തപുരം ജവഹർ ബാലഭവനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗക്കാർക്ക് സൗജന്യ ഫ്‌ളൂ വാക്‌സിൻ പ്രഖ്യാപിച്ച് യുഎഇ

ഫ്ളീ മാർക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന വട്ടിയൂർക്കാവിലെ കൈമാറ്റചന്ത സംസ്ഥാനത്തിന് മാതൃകയാണ്. പുനരുപയോഗത്തിന് ലോകത്തിൽ സ്വീകാര്യത വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിക്ക് ആവശ്യമില്ലാത്തതും മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയുന്നതുമായ വസ്തുക്കളുടെ കൈമാറ്റം സീറോ വേസ്റ്റ് എന്ന സങ്കൽപ്പത്തിലൂന്നിയതാണ്. മാനവികമായ, പരിസ്ഥിതി സൗഹൃദമാർന്ന ഈ ആശയം മാതൃകാപരമാണെന്നും അദ്ദേഹം അറിയിച്ചു. ട്രസ്റ്റ് രക്ഷാധികാരി കൂടിയായ വി കെ പ്രശാന്ത് എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

Read Also: സ്വിഫ്റ്റ് കീയ്ക്കുള്ള പിന്തുണ ഐഒഎസ് ഡിവൈസുകളിൽ നിർത്തുന്നു, പുതിയ നീക്കവുമായി മൈക്രോസോഫ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button