Latest NewsKeralaNews

കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി: കോൺഗ്രസ് അനുകൂല ടി.ഡി.എഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും

 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ കോൺഗ്രസ് അനുകൂല ടി.ഡി.എഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും.

നേരത്തെ 8 ഡിപ്പോയിൽ നടപ്പിലാക്കാനായിരുന്നു തീരുമാനമെങ്കിലും ഷെഡ്യൂൾ തയ്യാറാക്കിയതിൽ യൂണിയനുകൾ അപാകതകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സി.ഐ.ടി.യു ഇത് അംഗീകരിച്ചു.

തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബി.എം.എസ് വ്യക്തമാക്കി. പണിമുടക്കുന്നവരെ നേരിടാൻ ഡയസ്നോൺ ബാധകമാക്കും. സെപ്റ്റംബർ മാസത്തെ ശമ്പളം തടയുമെന്നും മാനേജ്മെമെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button