Latest NewsNewsBusiness

ടൈം 100 നെക്സ്റ്റ്: വളർന്നുവരുന്ന കോടീശ്വരന്മാരുടെ പട്ടികയിൽ ആകാശ് അംബാനിയും

2022 ജൂണിലാണ് ജിയോയുടെ ചെയർമാനായി ആകാശ് അംബാനി നിയമിതനായത്

ടൈം100 നെക്സ്റ്റ് പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി ആകാശ് അംബാനി. ലോകത്തിലെ ഉയർന്നുവരുന്ന കോടീശ്വരന്മാരുടെ പട്ടികയിലാണ് ആകാശ് അംബാനി ഇടം നേടിയിരിക്കുന്നത്. ബിസിനസ്, രാഷ്ട്രീയം, ആരോഗ്യം, വിനോദം, കായികം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളുകളെ ഉൾപ്പെടുത്തി ടൈം മാഗസിൻ തയ്യാറാക്കുന്ന പട്ടികയാണ് ടൈം 100 നെക്സ്റ്റ്.

നിലവിൽ, ജിയോയുടെ തലവനാണ് ആകാശ് അംബാനി. 2022 ജൂണിലാണ് ജിയോയുടെ ചെയർമാനായി ആകാശ് അംബാനി നിയമിതനായത്. അതേസമയം, ഇന്ത്യൻ വംശജയും അമേരിക്കൻ ബിസിനസ് വ്യവസായിയുമായ അമ്രപാലി ഗാനും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

Also Read: സഫായിമിത്ര സുരക്ഷാ പ്രോട്ടോകോൾ: ശിൽപശാല സംഘടിപ്പിച്ചു

അമേരിക്കൻ ഗായിക എസ്. ഇസഡ് എ, നടി സിഡ്നി സ്വീനി, ബാസ്ക്കറ്റ്ബോൾ താരം ജാ മൊറന്റ്, സ്പാനിഷ് ടെന്നിസ് താരം കാർലോസ് അൽകാരാസ്, നടനും ടെലിവിഷൻ താരവുമായ കെ. കെ പാമർ, പരിസ്ഥിതി പ്രവർത്തകനായ ഫാർവിസ ഫർഹാൻ തുടങ്ങിയവരാണ് ടൈം 100 നെക്സ്റ്റ് പട്ടികയിലെ മുൻനിരക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button