KeralaLatest NewsNews

സഫായിമിത്ര സുരക്ഷാ പ്രോട്ടോകോൾ: ശിൽപശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: നഗരസഭാ സെക്രട്ടറിമാർക്കായി ശുചിത്വമിഷൻ സഫായിമിത്ര സുരക്ഷാ പ്രോട്ടോകോൾ ശിൽപശാല സംഘടിപ്പിച്ചു. ശുചിത്വമേഖലയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ ഹാളിൽ നടന്ന പരിപാടി ശുചിത്വമിഷൻ ഡയറക്ടർ എ എസ് നൈസാം ഉദ്ഘാടനം ചെയ്തു.

Read Also: തൊഴിലുറപ്പിന് പോകുന്നവർ കണ്ടവന്റെ കൂടെ ഉറങ്ങാൻ ആണ് പോകുന്നതെന്ന് കെഎസ്ആർടിസി ജീവനക്കാരി: ചിറയിൻകീഴ് സംഭവം വിവാദമാകുന്നു

ശുചിത്വ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റ ഭാഗമായി ജെന്റാബോട്ടിക്‌സ് ഫൗണ്ടേഷൻ ബാൻഡിക്കൂട്ട് റോബോട്ടിക് മെഷീനുകളുടെ പ്രവർത്തനവും മാതൃകകളും വിവരിച്ചു. ജല അതോറിറ്റിയ്ക്ക് കീഴിൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങളും വസ്ത്രങ്ങളും നൽകി.

വാഷ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊജക്റ്റ് ഡയറക്ടർ പ്രവീൺ നാഗരാജ്, ജൻ റോബോട്ടിക്‌സ് ഫൗണ്ടേഷൻ പ്രതിനിധി രമ്യ രാജൻ, സാനിറ്റേഷൻ എക്‌സ്‌പേർട്ട് വിപിൻ എസ്, എംഐഎസ് എക്‌സ്‌പേർട്ട് സാവിയോ ജോസ് എന്നിവർ ക്ലാസെടുത്തു.

Read Also: 10 വയസ്സുകാര‌നെ സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു: സ്വകാര്യ ഭാഗങ്ങളിൽ കമ്പി കയറ്റി, നിർഭയ കേസിന് സമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button